ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. 2027 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിനൊരുങ്ങുന്നതായി വിവരങ്ങൾ. പൂർണ്ണമായ പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും ഉൾപ്പെടുമെന്നാണ് സൂചന.
അതിവേഗ പിച്ചുകളും കരീബിയൻ ദ്വീപുകളിലെ തനിമയാർന്ന അന്തരീക്ഷവും പോരാട്ടവീര്യമുള്ള ക്രിക്കറ്റും സമന്വയിക്കുന്ന പരമ്പരയ്ക്കായി ബിസിസിഐയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും തീയതികളും വേദികളും അന്തിമമായി തീരുമാനിക്കാനുള്ള ചർച്ചകളിലാണ്. നീണ്ട ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വെസ്റ്റ് ഇൻഡീസിലെ ടെസ്റ്റ് പരമ്പര നിർണ്ണായകമാകും.
ട്വന്റി-20, ഏകദിന ഫോർമാറ്റുകളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനും വിൻഡീസ് പര്യടനം വഴിയൊരുക്കും. 2027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ടീം കോമ്പിനേഷൻ അളക്കാനും ഈ വിൻഡീസ് പര്യടനം സഹായകരമാകും. പരമ്പരയുടെ ഔദ്യോഗിക ഷെഡ്യൂൾ ഉടൻ തന്നെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"100 സെഞ്ച്വറികളിലേക്ക് കോഹ്ലിക്ക് എത്തുക പ്രയാസം; സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് റൂട്ട് മറികടക്കും" - ദിനേശ് കാർത്തിക്
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും; നിർണ്ണായക സെലക്ഷൻ കമ്മിറ്റി യോഗം ഉടൻ
ഹോങ് കോങ് സിക്സസിൽ പടയ്ക്കിറങ്ങാൻ ശക്തരായ ഇന്ത്യൻ സംഘം; ഭുവനേശ്വർ കുമാർ നയിക്കും
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരം: ടിക്കറ്റ് കരിഞ്ചന്തയിൽ; പൊലീസിൽ പരാതി നൽകി കെ.സി.എ