ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും; നിർണ്ണായക സെലക്ഷൻ കമ്മിറ്റി യോഗം ഉടൻ

വരാനിരിക്കുന്ന നിർണ്ണായകമായ ന്യൂസിലൻഡ് പര്യടനത്തിനുള്ള നാല് വ്യത്യസ്ത ഇന്ത്യൻ സ്‌ക്വാഡുകളെ തെരഞ്ഞെടുക്കുന്നതിനായി ബിസിസിഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി അടുത്ത 48 മണിക്കൂറിനുള്ളിൽ യോഗം ചേരുമെന്ന് റിപ്പോർട്ട്. ഇടക്കാല ചീഫ് സെലക്ടർ പ്രഗ്യാൻ ഓജയുടെ അധ്യക്ഷതയിലാകും ഈ സുപ്രധാന യോഗം നടക്കുക.

ഇന്ന് നടക്കേണ്ടിയിരുന്ന യോഗം പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയുടെ ഫിറ്റ്നസ് റിപ്പോർട്ട് ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് മാറ്റിവെച്ചത്. പ്രസിദ്ധിന്റെ കായികക്ഷമത ഉറപ്പുവരുത്തിയ ശേഷമേ പേസ് ബൗളിങ് നിരയിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കൂ.

ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ഫോർമാറ്റുകളിലായി നടക്കുന്ന പരമ്പരയ്ക്കായി ശക്തമായ സംഘത്തെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രഗ്യാൻ ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നിരയെ ടീമിലേക്ക് തിഞ്ഞെടുക്കുമെന്നാണ് സൂചന. അടുത്ത രണ്ട് ദിവസത്തിനകം ടീം പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.