ഡെൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി സൗരവ് ഗാംഗുലി; ഐ.പി.എല്ലിൽ ഇനി ദാദായുഗം!

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഐ.പി.എൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന്റെ പുതിയ ഹെഡ് കോച്ചായി പ്രഖ്യാപിച്ചു. 2019 മുതൽ ഡെൽഹി ക്യാപിറ്റൽസിന്റെ അഡ്വൈസറായി പ്രവർത്തിച്ചുവരികയായിരുന്ന ഗാംഗുലി, പിന്നീട് ഫ്രാഞ്ചൈസിയുടെ പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

സൗരവ് ഗാംഗുലിയുടെ വാക്കുകൾ:

"ഐ.പി.എല്ലിൽ ഹെഡ് കോച്ച് എന്ന റോൾ ഏറ്റെടുക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേന്നുനിൽക്കുന്ന ഫ്രാഞ്ചൈസിയാണ് ഡെൽഹി ക്യാപിറ്റൽസ്. വർഷങ്ങളായി ഡെൽഹിയുമായി വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. ടീം ഉടമകളുമായും മാനേജ്‌മെന്റുമായും സപ്പോർട്ട് സ്റ്റാഫുമായും കളിക്കാരുമായും അടുത്ത ബന്ധം പുലർത്താൻ സാധിച്ചത് ഈ പുതിയ ഉത്തരവാദിത്തത്തെ കൂടുതൽ ആവേശകരമാക്കുന്നു. മികച്ച പ്രതിഭയുള്ള കളിക്കാരാണ് നമ്മളോടൊപ്പമുള്ളത്. വരാനിരിക്കുന്ന പുതിയ സീസണിൽ കളിക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും, ഭയമില്ലാതെ പോരാടുന്ന ശക്തമായ ഒരു ടീമിനെ പടുത്തുയർത്താനും ഞാൻ ആഗ്രഹിക്കുന്നു."