അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ വാർത്ത. പോർച്ചുഗൽ ദേശീയ ടീമിന്റെ ഹെഡ് കോച്ച് ജോർജെ ജീസസുമായി കടുത്ത ഭിന്നതയിലായതിനെ തുടർന്ന്, ജീസസ് പരിശീലകസ്ഥാനത്ത് തുടരുന്നിടത്തോളം താൻ ഇനി ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കിയതായി സി എൻ എൻ പോർട്ടുഗൽ റിപ്പോർട്ട് ചെയ്യുന്നു. പരിശീലകൻ തന്നെ വഞ്ചിച്ചതായും തന്നോട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായും വിശ്വസിക്കുന്ന റൊണാൾഡോ, ജീസസിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടതിനാലാണ് ഈ കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നാണ് വിവരം.
തർക്കത്തിന് പിന്നിലെ കാരണം:വാഗ്ദാന ലംഘനം: വെയ്ൽസിനെതിരായ മത്സരത്തിൽ 90 മിനിറ്റും കളിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും 67-ാം മിനിറ്റിൽ റൊണാൾഡോയെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തു. തുടർന്ന് നോർവേയ്‌ക്കെതിരായ പോരാട്ടത്തിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിപ്പിക്കാമെന്ന ഉറപ്പ് ജീസസ് നൽകിയെങ്കിലും റൊണാൾഡോയെ ബെഞ്ചിലിരുത്തുകയായിരുന്നു
"മടങ്ങിവരവ് ക്രിസ്റ്റ്യാനോയുടെ തീരുമാനം; മാപ്പ് പറയാൻ സൗകര്യമില്ല!" - തുറന്നടിച്ച് പോർച്ചുഗൽ കോച്ച് ജോർജ്ജ് ജീസസ്
ബാലൺ ഡി ഓർ പോരാട്ടത്തിൽ കൊടുങ്കാറ്റായി നാല് പ്രതിഭകൾ
"റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം; വിവാദങ്ങൾ ആന്തരികമായി പരിഹരിക്കും" - പോർച്ചുഗീസ് എഫ്.എ പ്രസിഡന്റ്
ഷൂട്ടൗട്ടിൽ കണ്ണൂരിനെ തകർത്തു; സ്വന്തം തട്ടകത്തിൽ ആദ്യ വിജയത്തിൽ ഗർജിച്ച് 'കൊമ്പൻസ്'