ഇറാനെ വീഴ്ത്തി ഇന്ത്യയുടെ സ്വര്‍ണവേട്ട; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം!

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഏഷ്യൻ വൻകരയുടെ രാജ്ഞിമാരായി വീണ്ടും ഇന്ത്യൻ വനിതകൾ. ആവേശപ്പോരാട്ടത്തിന്റെ ഫൈനലിൽ ശക്തരായ ഇറാനെ 37-34 എന്ന സ്‌കോറിന് വീഴ്ത്തിയാണ് ഇന്ത്യൻ വനിതാ ടീം സ്വർണമണിഞ്ഞത്.

മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർണായക നിമിഷങ്ങളിൽ ഇന്ത്യൻ താരങ്ങൾ പുറത്തെടുത്ത ടാക്ലിംഗുകളും തകർപ്പൻ റെയിഡുകളുമാണ് വിജയം ഉറപ്പിച്ചത്. അവസാന സെക്കൻഡുവരെ ആവേശം അലതല്ലിയ പോരാട്ടത്തിൽ മൂന്ന് പോയിന്റുകളുടെ ലീഡോടെ ഇന്ത്യ വിജയം തൊടുകയായിരുന്നു.

ഇറാന്റെ ശക്തമായ വെല്ലുവിളിയെ മറികടന്ന് ഇന്ത്യ നേടിയ ഈ ചരിത്ര സ്വർണം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായികരംഗത്തിന് വീണ്ടും അഭിമാനനിമിഷമായി മാറിയിരിക്കുകയാണ്.