ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് സ്വന്തമാക്കി. അടുത്ത രണ്ട് വർഷത്തേക്ക് (2028 മാർച്ച് വരെ) ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടെ പ്രധാന സ്പോൺസർ മുത്തൂറ്റ് ഫിൻകോർപ്പ് ആയിരിക്കും.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയോടെയാണ് പുതിയ കരാർ നിലവിൽ വരുന്നത്. കൊച്ചി ആസ്ഥാനമായുള്ള മുത്തൂറ്റ് ഗ്രൂപ്പ് എത്തുന്നത്.
ക്രിക്കറ്റ് ബോർഡിന് വലിയ സാമ്പത്തിക നേട്ടം നൽകുന്ന ഈ കരാർ, ഇന്ത്യൻ കായിക വിപണിയിൽ പ്രമുഖ മലയാളി സാന്നിധ്യമുള്ള സ്ഥാപനങ്ങളുടെ ശക്തമായ സ്വാധീനം വ്യക്തമാക്കുന്നു.