തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം, സ്വന്തം ആരാധകർക്ക് മുന്നിൽ ജയത്തിന്റെ മധുരമറിഞ്ഞ് തിരുവനന്തപുരം കൊമ്പൻസ് എഫ് സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ് സിയെ ഷൂട്ടൗട്ടിൽ 3-0ത്തിന് വീഴ്ത്തിയാണ് കൊമ്പൻസ് വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ അക്കൗണ്ട് തുറന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
തുടക്കം മുതൽ ഇരു ടീമുകളും ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും 42-ാം മിനിറ്റിൽ തിരുവനന്തപുരമാണ് ആദ്യ വെടിപൊട്ടിച്ചത്. മധ്യനിരയിൽ നിന്ന് അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പന്ത് നെഞ്ചിൽ നിയന്ത്രിച്ച്, യുവതാരം മുഹമ്മദ് നിഷാം പുറംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു. എന്നാൽ 80-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിന്റെ ക്രോസിൽ നിന്ന് ഘാനക്കാരൻ ഫെഡറിക് ബോച്ച്വെ കണ്ണൂരിനായി സമനില ഗോൾ നേടി.
തുടർന്ന് ജയം നിർണ്ണയിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ തിരുവനന്തപുരം ഗോൾകീപ്പർ സത്യജിത്തിന്റെയും പ്രതിരോധത്തിന്റെയും മികവിൽ കണ്ണൂർ താരങ്ങളായ എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവരുടെ കിക്കുകൾ പിഴച്ചു. തിരുവനന്തപുരം എടുത്ത മൂന്ന് കിക്കുകളും വലയിലെത്തിച്ച് ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. 7,868 കാണികൾ സാക്ഷ്യം വഹിച്ച മത്സരത്തിൽ ജയിച്ചെങ്കിലും 2 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കൊമ്പൻസ്.
ജോർജെ ജീസസ് പരിശീലകനായി തുടരുന്നിടത്തോളം പോർച്ചുഗൽ ടീമിലേക്ക് റൊണാൾഡോ തിരിച്ചെത്തില്ല!
"മടങ്ങിവരവ് ക്രിസ്റ്റ്യാനോയുടെ തീരുമാനം; മാപ്പ് പറയാൻ സൗകര്യമില്ല!" - തുറന്നടിച്ച് പോർച്ചുഗൽ കോച്ച് ജോർജ്ജ് ജീസസ്
ബാലൺ ഡി ഓർ പോരാട്ടത്തിൽ കൊടുങ്കാറ്റായി നാല് പ്രതിഭകൾ
"റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം; വിവാദങ്ങൾ ആന്തരികമായി പരിഹരിക്കും" - പോർച്ചുഗീസ് എഫ്.എ പ്രസിഡന്റ്