മലയാളത്തിലെ പ്രമുഖ കായിക വാർത്താ പോർട്ടലായ 'cricporter sports' ഇനി മുതൽ കായികം.in (kaayikam.in) എന്ന പുതിയ പേരിൽ അറിയപ്പെടും. പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം വിപുലമായ സവിശേഷതകളോടെ നിർവ്വഹിക്കപ്പെട്ടു.
മൈക്രോ പ്രാദേശിക കായിക വാർത്തകൾ മുതൽ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ വരെയുള്ള വിവരങ്ങൾ അതിവേഗത്തിലും സമഗ്രമായും വായനക്കാരിലേക്ക് എത്തിക്കുകയാണ് കായികം.in ലക്ഷ്യമിടുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, അത്‌ലറ്റിക്സ്, പ്രാദേശിക ടൂർണമെന്റുകൾ എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും വിശകലനങ്ങളും ഇനി മുതൽ ഈ പോർട്ടലിലൂടെ ലഭ്യമാകും.
വാർത്തകൾ കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്നതിനായി പുത്തൻ ഡിസൈനിലും സാങ്കേതിക മികവിലുമാണ് വെബ്‌സൈറ്റ് പുനഃക്രമീകരിച്ചിരിക്കുന്നത്. കായിക പ്രേമികൾക്ക് തങ്ങളുടെ ഇഷ്ട കായിക വിശേഷങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ പോർട്ടലിലെ പുതിയ ഫീച്ചറുകൾ സഹായിക്കും.
"100 സെഞ്ച്വറികളിലേക്ക് കോഹ്ലിക്ക് എത്തുക പ്രയാസം; സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് റൂട്ട് മറികടക്കും" - ദിനേശ് കാർത്തിക്
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും; നിർണ്ണായക സെലക്ഷൻ കമ്മിറ്റി യോഗം ഉടൻ
2027-ൽ കരീബിയൻ മണ്ണിൽ ഇന്ത്യയുടെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും!
ഹോങ് കോങ് സിക്സസിൽ പടയ്ക്കിറങ്ങാൻ ശക്തരായ ഇന്ത്യൻ സംഘം; ഭുവനേശ്വർ കുമാർ നയിക്കും