സിക്‌സറുകളുടെ പൂരം തീർക്കുന്ന ഹോങ് കോങ് സിക്‌സസ് 2026 ക്രിക്കറ്റ് ടൂർണമെന്റിനായി അനുഭവസമ്പത്തും യുവത്വവും ചേർന്ന ശക്തരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുൻനിര പേസർ ഭുവനേശ്വർ കുമാർ നയിക്കുന്ന ടീമിൽ തകർപ്പൻ ഫോമിലുള്ള ഓൾറൗണ്ടർമാരുടെയും ഹാർഡ് ഹിറ്റർമാരുടെയും സാന്നിധ്യമുണ്ട്.
ഒക്ടോബർ 30 മുതൽ ആരംഭിക്കുന്ന പോരാട്ടത്തിൽ ഭുവനേശ്വറിനൊപ്പം രാജ്യാന്തര അനുഭവസമ്പത്തുള്ള ക്രുനാൽ പാണ്ഡ്യ, നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരും അണിനിരക്കും. ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധേയരായ ഷാശാങ്ക് സിങ്, രാഹുൽ തെവാതിയ, തമിഴ്‌നാടൻ പേസ് ബോളിങ് സെൻസേഷൻ ടി. നടരാജൻ എന്നിവരും ടീമിലെ പ്രധാന കരുത്തുകളാണ്.
അതിവേഗ ഫോർമാറ്റിൽ മിന്നൽ പ്രകടനങ്ങളുമായി ടൂർണമെന്റിൽ കിരീടമണിയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ഈ എക്സ്പീരിയൻസ് നിര ഹോങ് കോങ്ങിലേക്ക് വണ്ടി കയറുന്നത്.
"100 സെഞ്ച്വറികളിലേക്ക് കോഹ്ലിക്ക് എത്തുക പ്രയാസം; സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് റൂട്ട് മറികടക്കും" - ദിനേശ് കാർത്തിക്
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും; നിർണ്ണായക സെലക്ഷൻ കമ്മിറ്റി യോഗം ഉടൻ
2027-ൽ കരീബിയൻ മണ്ണിൽ ഇന്ത്യയുടെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും!
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരം: ടിക്കറ്റ് കരിഞ്ചന്തയിൽ; പൊലീസിൽ പരാതി നൽകി കെ.സി.എ