ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടുപോയ വിവാദ സംഭവത്തിൽ നിലപാട് കടുപ്പിച്ച് പോർച്ചുഗൽ പരിശീലകൻ ജോർജ്ജ് ജീസസ്. നോർവേയ്ക്കെതിരായ പോർച്ചുഗലിന്റെ 2-1 വിജയത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് റൊണാൾഡോയുടെ ഭാവി കാര്യങ്ങളിൽ ജീസസ് അന്തിമ തീരുമാനം വ്യക്തിമാക്കിയത്.
"ക്രിസ്റ്റ്യാനോ ഇനി എന്ത് തീരുമാനിക്കുമെന്ന് എനിക്കറിയില്ല. എന്റെ ഭാഗത്തുനിന്ന് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു. അടുത്ത അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിക്കുമ്പോൾ താരം ക്ലബ്ബിൽ കളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പരിഗണിക്കും. മടങ്ങിവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്രിസ്റ്റ്യാനോ തന്നെയാണ്. അതിൽ മാറ്റമില്ല," ജീസസ് പറഞ്ഞു.
സംഭവത്തിൽ താൻ ആരോടും മാപ്പ് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "തീരുമാനങ്ങൾ എടുക്കുന്നത് പരിശീലകനായ ഞാനാണ്. ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ അതോ പേടിച്ചിട്ടോ ഞാൻ നിലപാടുകൾ മാറ്റില്ല. ഇനി ആരോട്, എന്തിന് മാപ്പ് പറയണം? അതൊക്കെ വെറും അസംബന്ധമാണ്," എന്നും ജോർജ്ജ് ജീസസ് വ്യക്തമാക്കി.
ഡെൻമാർക്കിനെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി പോലും ഗ്രൗണ്ടിലിറക്കാതിരുന്നതിനെ തുടർന്ന് ക്രിസ്റ്റ്യാനോ ക്യാമ്പ് വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയം വരും ദിവസങ്ങളിൽ നേരിട്ട് സംസാരിച്ച് പരിഹരിക്കുമെന്നാണ് പോർച്ചുഗീസ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.
ബാലൺ ഡി ഓർ പോരാട്ടത്തിൽ കൊടുങ്കാറ്റായി നാല് പ്രതിഭകൾ
"റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം; വിവാദങ്ങൾ ആന്തരികമായി പരിഹരിക്കും" - പോർച്ചുഗീസ് എഫ്.എ പ്രസിഡന്റ്
ഷൂട്ടൗട്ടിൽ കണ്ണൂരിനെ തകർത്തു; സ്വന്തം തട്ടകത്തിൽ ആദ്യ വിജയത്തിൽ ഗർജിച്ച് 'കൊമ്പൻസ്'
ഇന്ത്യയിൽ ക്രിക്കറ്റ് പരീക്ഷണവുമായി ഉറുഗ്വേ ഫുട്ബോൾ ടീം