ഐച്ചി-നഗോയ: ജപ്പാനിൽ സമാപിച്ച ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് നേട്ടങ്ങളോടെ ഇന്ത്യയുടെ ചരിത്ര കുതിപ്പ്. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം ആകെ 85 മെഡലുകളോടെ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഉസ്ബെക്കിസ്ഥാൻ, ഇറാൻ, തായ്ലൻഡ് തുടങ്ങിയ മുൻനിര രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ ഉജ്ജ്വല നേട്ടം.
രണ്ടാഴ്ചയോളം നീണ്ട കായിക മാമാങ്കത്തിൽ നിരവധി വിഭാഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ ചരിത്രം കുറിച്ചത്:
ഗോൾഫിലെ അപൂർവ നേട്ടം: പ്രണവി ഉർസ് ഗോൾഫിൽ ഇന്ത്യയ്ക്കായി ആദ്യമായി വ്യക്തിഗത സ്വർണം നേടി.
അമ്പെയ്ത്തിലെ മുന്നേറ്റം: വനിതകളുടെ വ്യക്തിഗത റിക്കർവിൽ കുംകും അനിൽ മോഹോദ് സ്വർണം നേടി. ഈ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കുംകും. കൂടാതെ വനിതാ ടീം റിക്കർവിലും ഇന്ത്യ ആദ്യമായി സ്വർണമണിഞ്ഞു.
ഷൂട്ടിങ് ട്രാപ്പിലെ കാത്തിരിപ്പ്: വ്യക്തിഗത ട്രാപ്പ് ഇനത്തിൽ നീരു ധണ്ഡ സ്വർണം നേടി 48 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു.
ഹോക്കിയിലെ ഡബിൾ: ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ ഗെയിംസ് കിരീടം നിലനിർത്തിയപ്പോൾ, വനിതാ ടീം 44 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വർണം തിരികെ പിടിച്ചത്. ഇരു ടീമുകളും 2028 ലോസ് ആഞ്ചലസ് ഒളിംപിക്സ് യോഗ്യതയും ഇതോടൊപ്പം ഉറപ്പാക്കി.
ക്രിക്കറ്റ് & കബഡി: പുരുഷ-വനിതാ വിഭാഗങ്ങളിൽ ക്രിക്കറ്റിലും കബഡിയിലും ഇന്ത്യ ഡബിൾ സ്വർണത്തോടെ തങ്ങളുടെ ആധിപത്യം വീണ്ടും തെളിയിച്ചു.
ബോക്സിങ്: 75 കിലോഗ്രാം വിഭാഗത്തിൽ മേരി കോമിന് ശേഷം (2014) ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലൊവ്ലിന ബോർഗോഹൈൻ മാറി
ഇറാനെ വീഴ്ത്തി ഇന്ത്യയുടെ സ്വര്ണവേട്ട; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം!
ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് സ്വർണം; സർപ്രൈസ് കുതിപ്പുമായി സുരുചിയും കമൽജീതും
ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മീരാഭായ് ചാനു; കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ലങ്കയെ തകർത്തെറിഞ്ഞ് 'വുമൺസ് ഇൻ ബ്ലൂ' ചരിത്രനേട്ടത്തിൽ!