കോഴിക്കോട്: കാലിക്കറ്റ് എഫ്സി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് ബൈക്കപകടത്തില്‍ ദാരുണമായി അന്ത്യം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിയായ റിജോണ്‍ ജോസ് മരണപ്പെട്ടത്. അപകടത്തിൽ സഹതാരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Super League Kerala is deeply saddened by the passing of Rijohn Jose of Calicut FC. Our heartfelt condolences to his family, his teammates, Calicut FC, and everyone who knew him.
— Super League Kerala (@slk_kerala) September 21, 2026
കാലിക്കറ്റ് എഫ്സിയുടെ റിജോൺ ജോസിന്റെ വിയോഗത്തിൽ സൂപ്പർ ലീഗ് കേരള അഗാധമായി ദുഃഖിക്കുന്നു.… pic.twitter.com/1AFJrprSot
ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജോണ്‍ ജോസിന്റെ ജീവന് രക്ഷിക്കാനായില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്സിയുടെ വിശ്വസ്തനായ പ്രതിരോധ താരമായിരുന്നു റിജോണ്‍. ഇതിനുപുറമെ ഫോഴ്സ കൊച്ചി, എഫ്സി കേരള എന്നീ പ്രമുഖ ക്ലബുകൾക്കായും താരം പന്തുതട്ടിയിട്ടുണ്ട്. യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ഫുട്ബോള്‍ ലോകം.
ലോക ചാമ്പ്യന്മാർക്കെതിരെ പൊരുതി വീണ് ഇന്ത്യ; സൗഹൃദ മത്സരത്തിൽ ബ്രസീലിന് ജയം
ഇറ്റലിയെ തകർത്ത് ബെൽജിയം; തകർപ്പൻ ജയത്തോടെ 'റെഡ് ഡെവിൾസ് (0-2)
ഗോമസിന്റെ ഗോളിൽ കണ്ണൂരിന് ജയത്തുടക്കം
ഫെലിക്സിന്റെ തകർപ്പൻ ഗോൾ; വെയ്ൽസിനെ തോൽപ്പിച്ച് പോർച്ചുഗലിന് തുടക്കം (1-0)