റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) ലേല തന്ത്രങ്ങളെയും പഴയ തീരുമാനങ്ങളെയും കുറിച്ച് വീണ്ടുമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർത്ഥിവ് പട്ടേൽ. ലേലത്തിൽ ലോകോത്തര പേസർ ജസ്പ്രീത് ബുംറയെ സ്വന്തമാക്കാൻ താൻ മുൻകൈ എടുത്തിരുന്നുവെന്നും, എന്നാൽ ആർ.സി.ബി മാനേജ്‌മെന്റ് തൻ്റെ നിർദ്ദേശം പൂർണ്ണമായും തള്ളിക്കളയുകയായിരുന്നുവെന്നും പാർത്ഥിവ് വെളിപ്പെടുത്തി.
മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പാർത്ഥിവ് 2014-ലെ ഐ.പി.എൽ ലേലത്തിലെ ഈ വിചിത്രമായ സംഭവം ഓർത്തെടുത്തത്. 2014-ലെ മെഗാ ലേലത്തിൽ ആദ്യ ദിനം തന്നെ പാർത്ഥിവിനെ ആർ.സി.ബി വിളിച്ചെടുത്തിരുന്നു. ആ സമയത്ത് ഗുജറാത്ത് രഞ്ജി ടീമിൽ തന്നോടൊപ്പം പന്തെറിഞ്ഞിരുന്ന യുവ ബൗളർ ജസ്പ്രീത് ബുംറയുടെ മികവിനെക്കുറിച്ച് വ്യക്തമായ ധാരണ പാർത്ഥിവിനുണ്ടായിരുന്നു.
"2014-ലെ ലേലത്തിൽ ആദ്യ ദിനത്തിൽ തന്നെ ആർ.സി.ബി എന്നെ സ്വന്തമാക്കിയിരുന്നു. ഉടൻ തന്നെ എന്നെ ബന്ധപ്പെട്ട മാനേജ്‌മെന്റിനോട് ഞാൻ പറഞ്ഞു, 'ഗുജറാത്തിൽ നിന്നുള്ള ഒരു യുവ കളിക്കാരനുണ്ട്, അവനെ നിങ്ങൾ ഗൗരവമായി നോക്കണം'. പക്ഷേ അവർ എന്റെ വാക്ക് ഗൗരവമായി എടുത്തില്ല. 'ഈ ബുംറ-വുമ്റ ഒക്കെ വന്ന് എന്ത് ചെയ്യാനാണ്' എന്ന മട്ടിലായിരുന്നു അവരുടെ മറുപടി!" — പാർത്ഥിവ് പട്ടേൽ പറഞ്ഞു.
അന്ന് ആർ.സി.ബി തള്ളിക്കളഞ്ഞ ബുംറയെ തൊട്ടടുത്ത ലേലത്തിൽ മുംബൈ ഇന്ത്യൻസ് (MI) സ്വന്തമാക്കുകയായിരുന്നു. മുംബൈ ജേഴ്സിയിൽ തുടർന്നുള്ള വർഷങ്ങളിൽ കണ്ടത് ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിനെയാണ്.
മുംബൈയുടെ 4 ഐ.പി.എൽ കിരീടങ്ങളിൽ നിർണായക പങ്കുവഹിച്ചു.
158 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ!
എക്കോണമി റേറ്റ്: വെറും 7.33!
സഞ്ജുവിന്റെ വെടിക്കെട്ടിൽ വിൻഡീസ് പതറി; റാഞ്ചിയിൽ റൺമഴ പെയ്യിച്ച് ഇന്ത്യ (249/5)!
ഹർമൻ കെട്ടിപ്പടുത്തത് ലോക ചാമ്പ്യന്മാരെ!" - ലെഗസിയെക്കുറിച്ച് അഞ്ചും ചോപ്ര
ഗൗതം ഗംഭീറിന്റെ പരിശീലന ശൈലിയെ വിമർശിച്ചും പ്രശംസിച്ചും ഷെയ്ൻ വാട്സൺ
മുംബൈയെ തകർത്ത് കേരളം; വനിതാ അണ്ടർ-19 ചാമ്പ്യൻഷിപ്പിൽ 7 വിക്കറ്റ് ജയം