നഗോയ: 2026-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേട്ടം സ്വന്തമാക്കി വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗ് ടീം. സോനം, എലവേനിൽ, മലയാളി താരം വിദർശ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് മികച്ച പോരാട്ടത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യ വെള്ളി മെഡൽ സമ്മാനിച്ചത്.
ആവേശകരമായ മത്സരത്തിൽ ആകെ 1898.0 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ പെൺകുട്ടികൾ അഭിമാനാർഹമായ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തിന്റെ മെഡൽ വേട്ടയ്ക്ക് തിളക്കമാർന്ന തുടക്കം കുറിച്ച ഈ കൂട്ടായ്മയിൽ തിളങ്ങിയ മലയാളി താരം വിദർശയുടെ പ്രകടനം കേരളത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
ഇറാനെ വീഴ്ത്തി ഇന്ത്യയുടെ സ്വര്‍ണവേട്ട; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം!
ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് സ്വർണം; സർപ്രൈസ് കുതിപ്പുമായി സുരുചിയും കമൽജീതും
ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മീരാഭായ് ചാനു; കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ലങ്കയെ തകർത്തെറിഞ്ഞ് 'വുമൺസ് ഇൻ ബ്ലൂ' ചരിത്രനേട്ടത്തിൽ!