ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL 2026-27) പുതിയ സീസണിന് ആവേശകരമായ തുടക്കം. നീണ്ട ഏഴു മാസം നീണ്ടുനിൽക്കുന്ന മാരത്തൺ പോരാട്ടങ്ങൾക്ക് കളമൊരുങ്ങുമ്പോൾ, ആദ്യ മത്സരങ്ങളിൽ തന്നെ ആവേശക്കാഴ്ചകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ രണ്ടാമത്തെ പോരാട്ടത്തിൽ ആതിഥേയരായ എഫ്.സി ഗോവയും ചെന്നൈയിൻ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനങ്ങൾക്ക് ശേഷം പുതിയ പ്രതീക്ഷകളുമായാണ് ഇരുടേണുകളും ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഗോവ ഏഴാം സ്ഥാനത്തായപ്പോൾ ചെന്നൈയിൻ നിരയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. എന്നാൽ രണ്ട് ഇന്ത്യൻ പരിശീലകരുടെ കീഴിൽ പുതിയ തന്ത്രങ്ങളുമായി ഇറങ്ങുന്ന ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ വിജയം ലക്ഷ്യമിടുന്നു.
ഇന്ത്യൻ ഫുട്ബോളിലെ ആവേശകരമായ ഒരു സതേൺ ഡെർബിയാണ് (Southern Derby) ഗോവയിൽ അരങ്ങേറാൻ പോകുന്നത്. ചരിത്രപരമായി ഇരുടീമുകളും തമ്മിലുള്ള കണക്കുകളിൽ ഗോവയ്ക്കാണ് മേൽക്കൈ. ഇതുവരെ നടന്ന 31 മുഖാമുഖങ്ങളിൽ 17 തവണയും എഫ്.സി ഗോവ വിജയിച്ചപ്പോൾ, 9 മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയിൻ എഫ്.സിക്ക് വിജയിക്കാനായത്. പ്രീ-സീസൺ സൗഹൃദ മത്സരത്തിലും ഗോവയോട് ചെന്നൈയിൻ പരാജയപ്പെട്ടിരുന്നു. അതിനാൽ സ്വന്തം കാണികൾക്ക് മുന്നിൽ അതേ വിജയം ആവർത്തിക്കാനാണ് ഗോവയുടെ ശ്രമം.
കഴിഞ്ഞ സീസണുകളിലെ പ്രായമേറിയ താരങ്ങളെ ഒഴിവാക്കി വലിയൊരു അഴിച്ചപണിക്ക് ശേഷമാണ് ചെന്നൈയിൻ എഫ്.സി ഇത്തവണ എത്തുന്നത്. പരിശീലകന്റെ പൊസ്സഷൻ-ബേസ്ഡ് ഫുട്ബോളിന് ഇണങ്ങുന്ന യുവതാരങ്ങളെയും പുതിയ സൈനങ്ങുകളെയും അണിനിരത്തി മികച്ചൊരു പ്രൊജക്റ്റാണ് ക്ലബ് ഒരുക്കിയിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ തന്നെ ശക്തമായ മുന്നേറ്റം നടത്തി നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ മരിന മച്ചാൻസ് ഇറങ്ങുമ്പോൾ പോരാട്ടം കടുക്കുമെന്ന്റ ഉറപ്പാണ്.
തീയതി: 2026 ഒക്ടോബർ 10
സമയം: രാത്രി 07:30 IST
വേദി: ഫറ്റോർഡ സ്റ്റേഡിയം, ഗോവ
തത്സമയം: സോണി സ്പോർട്സ് നെറ്റ്‌വർക്ക്, സോണി ലിവ് (SonyLIV), ഒപ്പം യൂട്യൂബിലും ആരാധകർക്ക് മുഴുവൻ മത്സരങ്ങളും സൗജന്യമായി കാണാം.
കൂടാതെ, സോണി ലിവിലൂടെയും സോണി സ്പോർട്സിലൂടെയും മലയാളം, തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിൽ കമന്ററിയും ലഭ്യമാണ്. ചെന്നൈയിൻ എഫ്.സി മത്സരങ്ങൾക്ക് തമിഴ് കമന്ററിയും കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾക്ക് പ്രത്യേക മലയാളം കമന്ററിയും ഉണ്ടായിരിക്കും.
ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ബെംഗളൂരു എഫ്.സി എസ്സി ഡൽഹിക്കെതിരെ
ആക്രമണത്തിന് പുതിയ വീര്യം! ഗിനിയൻ ഗോളടിയന്ത്രം മോമോ യാൻസാനെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
"അൽബിസെലസ്റ്റെ ജേഴ്സിയിൽ ഇനി ആ മാന്ത്രികതയില്ല!" - നീലയും വെള്ളയും കുപ്പായത്തോട് വൈകാരികമായി വിടപറഞ്ഞ് ലിയോണൽ മെസി , ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദരം
"ലോകം മുഴുവൻ നിന്നോട് നന്ദി പറയുന്നു!" - മെസിയുടെ വിടവാങ്ങലിൽ വികാരാധീനനായി നെയ്മർ;