ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL 2026-27) പുതിയ സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ എസ്‌സി ഡൽഹിയെ (SC Delhi) നേരിടാൻ ബെംഗളൂരു എഫ്.സി (Bengaluru FC) ഇറങ്ങുന്നു. ഇന്ന് വൈകുന്നേരം 5:00 മണിക്കാണ് മത്സരം കിക്കോഫ് ചെയ്യുന്നത്. പുതിയ സീസൺ വിജയത്തോടെ തുടങ്ങാൻ ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
സ്പാനിഷ് പരിശീലകൻ പെപ് മുണോസിന് (Pep Muñoz) കീഴിൽ പൂർണ്ണമായ ഒരു സീസണിൽ ഇറങ്ങുന്ന ബെംഗളൂരുവിന് ഈ മത്സരം ഏറെ നിർണായകമാണ്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ബ്ലൂസ്, ഇത്തവണ കിരീടപ്പോരാട്ടത്തിൽ സജീവമാകാൻ ഉറച്ചാണ് ഇറങ്ങുന്നത്.
സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു, റയാൻ വില്യംസ്, സുരേഷ് സിംഗ് വാങ്ജം, നിഖിൽ പൂജാരി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മെമ്മോ കോച്ച്, ബോർജ മാർട്ടിനസ് തുടങ്ങിയ പുതിയ വിദേശ താരങ്ങളുടെ സാന്നിധ്യവും ബെംഗളൂരു നിരയെ ശക്തമാക്കുന്നു. ഒപ്പം കെവിൻ സിംഗ്, സോഹം വാർഷ്‍നേയ, വിനീത് വെെങ്കടേഷ് തുടങ്ങിയ യുവതാരങ്ങളും ടീമിന് പുത്തൻ ഊർജ്ജം പകരുന്നു.
മറുവശത്ത്, ഐ.എസ്.എല്ലിൽ സ്വന്തം വിലാസം കണ്ടെത്താൻ ശ്രമിക്കുന്ന എസ്‌സി ഡൽഹിക്കും ഇത് വലിയൊരു പരീക്ഷണമാണ്. ഡ്യുറാൻഡ് കപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് അവർ കണ്ഠീരവയിലേക്ക് എത്തുന്നതെങ്കിലും, മുൻനിര ടീമായ ബെംഗളൂരുവിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തുക എളുപ്പമായിരിക്കില്ല.
ഐ.എസ്.എൽ പോരാട്ടങ്ങൾക്ക് ഇന്ന് കിക്കോഫ്; എഫ്.സി ഗോവയും ചെന്നൈയിൻ എഫ്.സിയും നേർക്കുനേർ!
ആക്രമണത്തിന് പുതിയ വീര്യം! ഗിനിയൻ ഗോളടിയന്ത്രം മോമോ യാൻസാനെയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
"അൽബിസെലസ്റ്റെ ജേഴ്സിയിൽ ഇനി ആ മാന്ത്രികതയില്ല!" - നീലയും വെള്ളയും കുപ്പായത്തോട് വൈകാരികമായി വിടപറഞ്ഞ് ലിയോണൽ മെസി , ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദരം
"ലോകം മുഴുവൻ നിന്നോട് നന്ദി പറയുന്നു!" - മെസിയുടെ വിടവാങ്ങലിൽ വികാരാധീനനായി നെയ്മർ;